വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്; കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോള്‍ കൂടുതല്‍ ഉപയോ​ഗിച്ചു, കേസില്‍ 34 പ്രതികള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്; കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോള്‍ കൂടുതല്‍ ഉപയോ​ഗിച്ചു, കേസില്‍ 34 പ്രതികള്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയുടെ സാന്നിധ്യം ഹിറ്റായതോടെ കൂടുതല്‍ ഉപയോ​ഗിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിക്കുക ആയിരുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്.

പോപ്പുലര്‍ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് റാലിക്കായി തയ്യാറാക്കിയത്.

വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു. പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

പൗരത്വ നിയമഭേദ​ഗതിക്ക് എതിരായ സമരത്തില്‍ കുട്ടിയുടെ സാന്നിധ്യം ഇത് വന്‍ ഹിറ്റായതോടെ കുട്ടിയെ റാലികളിലും മറ്റും കൂടുതലായി ഉപയോഗിക്കാന്‍ സംഘടന തീരുമാനിച്ചു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വണ്ടാനം നവാസ് ഒന്നാംപ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

0Shares