
വ്യാപാരി ആയിരുന്ന യു.കെ അബ്‌ദുൾ റഹ്മാൻ ഹാജി (90) അന്തരിച്ചു. ഉപ്പള കുന്നിൽ മുഹയുദീൻ ജുമാ മസ്‌ജിദ് പ്രസിഡണ്ട് ആയും സേവനം അനുഷ്‌ഠിച്ചു. 1948 മുതൽ 50 വർഷക്കാലം ഉപ്പളയിൽ പലചരക്ക് മലഞ്ചരക്കു വ്യാപാരിയായിരുന്നു. പൗരപ്രമുഖരും നാട്ടുകാരും അനുശോചിച്ചു
വ്യവസായിയായ യു.കെ യൂസഫ്, ശാഹുൽ ഹമീദ്, മുഹമ്മദ് അഷ്‌റഫ്, കലാന്തർ സൈനുദീൻ, ബീഫാത്തിമ, നഫീസ, സക്കീന എന്നിവർ മക്കളാണ്.

മുഹമ്മദ് മോണു പൈവളികെ, ഉപ്പള അബ്‌ദുള്ള, ഫാത്തിമ നാസിയ, ഹസീന, ഖൈറൂന്നിസ, സഫ്രിയ എന്നിവർ മരുമക്കളാണ്.
ആഇശ ബീവി, പരേതരായ യു.കെ മുഹമ്മദ് ഹാജി, അബ്‌ദുല്ല, സെയ്‌ദ് കുഞ്ഞി,ബീഫാത്തിമ എന്നിവർ സഹോദരങ്ങൾ ആണ്. വ്യാഴാഴ്‌ച വൈകീട്ട് ഉപ്പള കുന്നിൽ മുഹയുദീൻ ജൂമാ മസ്‌ജിദ് സ്ഥാനത്ത് ഖബറടക്കം.
