തദ്ദേശ തെരഞ്ഞെടുപ്പ് :കേരളത്തില്‍ യു.ഡി.എഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ് :കേരളത്തില്‍ യു.ഡി.എഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് വൈകിട്ട് കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ ഭരണമാണ്. അത് കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ. ജനങ്ങള്‍ വലിയ മാറ്റമാണ് ആഗ്രഹിക്കുന്നത് ,അത് നല്‍കാന്‍ ഞങ്ങൾക്ക് കഴിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

0Shares