Trending News





തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചുകൊണ്ട് ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ബൈഡന് ചൂണ്ടിക്കാട്ടി.
Also Read
‘വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള് ഈ മത്സരം വിജയിക്കാന്‍ പോകുന്നു…’, ബൈഡന് പറഞ്ഞു. നേരത്തെ വിജയ പ്രഖ്യാപനം നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താത്ത സാഹചര്യത്തില്‍ ബൈഡന് അതിന് മുതിര്‍ന്നില്ല.

അതേസമയം ബൈഡനെതിരെ പരസ്യമായി ട്രംപ് രംഗത്തുണ്ട്. ജോ ബൈഡന് ജയിച്ചെന്ന് അവകാശപ്പെടരുതെന്നും നിയമനടപടികള്‍ തുടങ്ങുന്നതേയുളളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് തനിക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നതാണ് ഇപ്പോഴത്തെ അഞ്ച് സംസ്ഥാനങ്ങള്‍.
എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ ലീഡ് അപ്രത്യക്ഷമായി. കോടതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോൾ ലീഡ് തിരികെ വന്നേക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Sorry, there was a YouTube error.