
നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരാന്‍ ആഴ്ചകള്‍ ഇനിയുമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ മുന്നണികളെല്ലാം. യു.ഡി.എഫിനാണോ നേരിയ മുന്‍തൂക്കം എന്ന സംശയം ഇപ്പോള്‍ എല്‍.ഡി.എഫിന് തന്നെ വന്നിരിക്കുകയാണെന്നാണ് ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി അഭിപ്രായപ്പെടുന്നത്. കണക്കെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എല്ലാ മുന്നണികളും ബൂത്ത് തലത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുള്ള വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
യു.ഡി.എഫ് 80 ന് മുകളിലുള്ള സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ അടക്കം യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും അവകാശപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളിലെല്ലാം മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെടുന്നു.
തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റുകളില്‍ കഴിഞ്ഞ തവണ 9 സീറ്റുകളില്‍ വിജയിച്ചത് എല്‍.ഡി.എഫ് ആയിരുന്നു. യു.ഡി.എഫ് 4 സീറ്റില്‍ വിജയിച്ചപ്പോള്‍ നേമത്ത് ബി.ജെ.പിയും ജയിച്ചു. വട്ടിയൂര്‍ക്കാവ്, കോവളം, അരുവിക്കര, തിരുവനന്തപുരം സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. കൊല്ലത്തും ഇതില്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ടതോടെ തലസ്ഥാന ജില്ലയിലെ യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം മൂന്നിലേക്ക് ഒതുങ്ങി. എന്നാല്‍ ഇത്തവണ അത് എട്ടിന് മുകളിലേക്ക് ഉയരുമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ ഒരിടത്ത് പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന കൊല്ലത്തും ഏഴിലേറെ സീറ്റികളിലാണ് വിജയ പ്രതീക്ഷ. പത്തനംതിട്ടയിലും കഴിഞ്ഞ തവണ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആകെയുള്ള അഞ്ചില്‍ നാലിടത്ത് മാത്രമാണ് വിജയിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ കോന്നി കൂടി നഷ്ടമായതോടെ സഖ്യ പൂജ്യമായി. ഇത്തവണ അത് മൂന്നിന് മുകളിലേക്ക് ഉയരുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയെങ്കിലും കോട്ടയത്ത് നിലവിലെ മേധാവിത്വം തുടരാന്‍ സാധിക്കും. ഇടുക്കിയില്‍ ശക്തമായ തിരിച്ച് വരവ് നടത്തും. 4 സീറ്റ് വരെയാണ് പ്രതീക്ഷ. എറണാകുളത്ത് 10 ലേറേയും തൃശൂരില്‍ അഞ്ചിന് മുകളിലും സീറ്റില്‍ ഭരണം പ്രതീക്ഷിക്കുന്നു. മലപ്പുറത്ത് റെക്കോര്‍ഡ് തൃശൂരിന് അപ്പുറവും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു. മലപ്പുറത്ത് യു.ഡി.എഫ് റെക്കോര്‍ഡിഡും. മൂന്ന് സീറ്റുകള്‍ ഉള്ള പാലക്കാടും രണ്ട് സീറ്റുകള്‍ ഉള്ള കോഴിക്കോട് ഇത്തവണ നിലവിലെ സ്ഥിതി മാറും. വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ യു.ഡി.എഫിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
