ജനകീയ മാനിഫെസ്റ്റോയുമായി തെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ്; അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞ് രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ജനകീയ മാനിഫെസ്റ്റോയുമായി തെരഞ്ഞെടുപ്പ് നേരിടാന്‍  യു.ഡി.എഫ്; അഭിപ്രായങ്ങളും നിർദേശങ്ങളും ആരാഞ്ഞ് രമേശ്‌ ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കായി നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ‘ന്യായ് പദ്ധതി’ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിൽ നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

യു.ഡി.എഫിന്‍റെ മാനിഫെസ്റ്റോയിൽ നിർദേശങ്ങൾ അവതരിപ്പിക്കാൻ എല്ലാവർക്കും അവസരമുണ്ട്. അഭിപ്രായങ്ങളും നിർദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐ.ഡിയിൽ അറിയിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ഒരുമ, കരുതൽ, വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്നതായിരിക്കും പ്രകടനപത്രികയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് രൂപം നൽകാൻ യു.ഡി.എഫ് നേരത്തെ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ബെന്നി ബഹനാൻ ആണ് കമ്മിറ്റി ചെയർമാൻ. സി.പി.ജോൺ കമ്മിറ്റി കൺവീനർ.

0Shares