ഡ്രൈവിംഗ് ടെസ്റ്റുകൾ തലസ്ഥാനത്ത് ചൊവാഴ്‌ചയും മുടങ്ങി; ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഡ്രൈവിംഗ് ടെസ്റ്റുകൾ തലസ്ഥാനത്ത് ചൊവാഴ്‌ചയും മുടങ്ങി; ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ചൊവാഴ്‌ചയും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിൻ്റെ തീരുമാനം. ടെസ്റ്റ് പരിഷ്‌കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

ആദ്യം ആരും വന്നില്ലെങ്കിലും പിന്നീട് രണ്ടുപേർ ടെസ്റ്റിനെത്തി. രണ്ടുപേരും ടെസ്റ്റിൽ പങ്കെടുക്കാതെ മടങ്ങി. ചൊവാഴ്‌ചത്തെ തീയതി റദ്ദായതിനെ തുടർന്നാണ് ടെസ്റ്റിനെത്തിയവർ മടങ്ങിയത്.

കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു. കൊടുവള്ളി ആർ.ടി.ഒ ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ് ചൊവാഴ്‌ചയും തടഞ്ഞത്. സി.ഐ.ടി.യു ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം.

0Shares