ശബരിമല സ്ത്രീപ്രവേശനം വീണ്ടും പ്രചരണ വിഷയമാക്കി യു.ഡി.എഫ്; പ്രതികരിക്കേണ്ടെന്ന നിലപാടുമായി സി.പി.എം

  • Post category:Kerala
  • Reading time:1 min read
You are currently viewing ശബരിമല സ്ത്രീപ്രവേശനം വീണ്ടും പ്രചരണ വിഷയമാക്കി യു.ഡി.എഫ്; പ്രതികരിക്കേണ്ടെന്ന നിലപാടുമായി സി.പി.എം

യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന നിലപാടുമായി സി.പി.എം. ഐശ്വര്യ കേരള യാത്രക്കിടെ യു.ഡി.എഫ്. ഇടതുമുന്നണിക്കെതിരെ ശബരിമല സ്ത്രീപ്രവേശനം വീണ്ടും പ്രചരണ വിഷയമാക്കിയതോടെയാണ് സി.പി.എം. നിലപാട് കടുപ്പിക്കുന്നത്.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെ, യു.ഡി.എഫ്. തന്ത്രത്തില്‍ വീഴേണ്ടെന്നും സി.പി.എം പറയുന്നു. അതേസമയം, മുസ്‌ലിം ലീഗിനെതാരായ വിമര്‍ശനം തുടരാനാണ് തീരുമാനം. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.

ഇത് മുസ്‌ലിം ജനവിഭാഗത്തിനെതിരല്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനു പിന്നാലെ വന്ന 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിനു പിന്നില്‍.

0Shares