
കണ്ണൂർ: മാച്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി താഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട സമീപത്ത് ജോലി ചെയ്യുന്നവരായിരുന്നു ആദ്യം രക്ഷാപ്രവർത്തകരായത്. രണ്ടുപേരെയും കുളത്തിന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരും അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ്.
