
സുള്ള്യ: കേരള- കര്‍ണാടക അതിര്‍ത്തിയായ സുള്ള്യ കടമ്പയില്‍ കാട്ടാനയുടെ അക്രമത്തില്‍ രണ്ടുപേര്‍ മരിച്ചു. പാല്‍ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം തിങ്കളാഴ്‌ച പുലര്‍ച്ചയാണ് സംഭവം.
പേരെടുക്ക പാല്‍ സൊസൈറ്റിയിലെ ജീവനക്കാരാണ് ഇരുവരും. രഞ്ജിതയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രമേശ് അപകടത്തില്‍ പെട്ടത്.

കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനയെ തുരുത്തുന്നതില്‍ വനം വകുപ്പിൻ്റെ ഭാഗത്തുണ്ടാവുന്ന വീഴ്‌ചയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പുലര്‍ച്ചെ പാല്‍ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന രഞ്ജിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു, രഞ്ജിതയുടെ കരച്ചില്‍ കേട്ട് രക്ഷപ്പെട്ടുത്താനെത്തിയ രമേശ് റായിയെയും കാട്ടാന ആക്രമിച്ചു. രമേഷ് റായി സംഭവ സ്ഥലത്ത് വെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.
