Categories
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേൽക്കുന്ന പുല്ലൂരിലെ വിഷ്ണു സുബ്രഹ്മണ്യ പണ്ടാരത്തായർക്ക് സ്നേഹാദരവ്
Trending News


പുല്ലൂർ: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി സ്ഥാനമേൽക്കുന്ന പുല്ലൂർ ഗോശാല വിഷ്ണു സുബ്രഹ്മണ്യ പണ്ടാരത്തായർക്ക് പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രം ട്രസ്റ്റി ബോർഡും നാട്ടുകാരും ചേർന്ന് സ്നേഹാദരവ് നൽകി. ക്ഷേത്രം ഊരാളർ നാരായണ കർത്തായർ പൊന്നാട അണിയിച്ചു.
ട്രസ്റ്റ് ബോർഡ് ചെയർമാൻ ബി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി നാരായണൻ ആദരഭാഷണം നടത്തി. എ.കൃഷ്ണൻ, വി.കൃഷ്ണൻ, പി.സുജാത, ഡോക്ടർ ബീന, രാജേന്ദ്രൻ പുല്ലൂർ, വി. നാരായണൻ എന്നിവർ സംസാരിച്ചു. ഗോശാല വിഷ്ണു സുബ്രഹ്മണ്യ പണ്ടാര തായർ സ്നേഹാദരവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. ചന്തു കുഞ്ഞി സ്വാഗതവും പി.കുമാരൻ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.