“മരം ഒരു വരം” പരിപാടിക്ക് തുടക്കമായി; ജില്ലയിലുടനീളം ഫലവൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുമെന്ന് ഭാരവാഹികൾ; തളങ്കര ജി.എം.എച്ച്.എസ്.എസ് 75 ബാച്ച് നടപ്പിലാക്കുന്ന പദ്ധതി കൂടുതൽ അറിയുമ്പോൾ..

You are currently viewing “മരം ഒരു വരം” പരിപാടിക്ക് തുടക്കമായി; ജില്ലയിലുടനീളം ഫലവൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുമെന്ന് ഭാരവാഹികൾ; തളങ്കര ജി.എം.എച്ച്.എസ്.എസ് 75 ബാച്ച് നടപ്പിലാക്കുന്ന പദ്ധതി കൂടുതൽ അറിയുമ്പോൾ..

കാസർകോട്: തളങ്കര ജി.എം.എച്ച്.എസ്.എസ് 75 ബാച്ച്സിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന വൈവിധ്യ പരിപാടികൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി “മരം ഒരു വരം” എന്ന പേരിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയാണ്. ജില്ലയിലുടനീളം ഫലവൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള ഉദ്ഘാടനം പുലിക്കുന്നിലെ ചർച്ചിന് സമീപം സോഷ്യൽ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ പി ബിജു വൃക്ഷതൈ തട്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഫാദർ മാത്യു ബേബി മുഖ്യാതിഥിയായി. വോളിബോൾ ബഷീർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സക്കീന മൊയ്തീൻ, ടി എ ഷാഫി, എം എ അഹ്മദ്, ഷാഫി തെരുവത്ത്, സുബൈർ പള്ളിക്കാൽ, എന്നിവർ സംസാരിച്ചു. എം.എ ലത്തീഫ് സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.

0Shares