ടിപ്പര്‍ ലോറി ഡ്രൈവര്‍ വൈദ്യുത ആഘാതത്തിൽ മരിച്ചു; കാരിയര്‍ ഉയര്‍ത്തുമ്പോൾ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing ടിപ്പര്‍ ലോറി ഡ്രൈവര്‍ വൈദ്യുത ആഘാതത്തിൽ മരിച്ചു; കാരിയര്‍ ഉയര്‍ത്തുമ്പോൾ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം

കല്‍പ്പറ്റ: ടിപ്പര്‍ ലോറി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ടിപ്പറിൻ്റെ ക്യാരിയര്‍ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.

വയനാട് തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ വെച്ച്‌ ടിപ്പറിൻ്റെ കാരിയര്‍ ഉയര്‍ത്തിയപ്പോള്‍ വൈദ്യുതി ലൈന്‍ ഉള്ളത് ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ടിപ്പറിന്‍റെ കാരിയര്‍ വൈദ്യുതി ലൈനില്‍ തട്ടി നിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. അപകട സ്ഥലത്ത് തന്നെ ഡ്രൈവര്‍ മരണപ്പെട്ടു. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കെ.എസ്.ഇ.ബി അികൃതരെ വിവരം അറിയിക്കുകയും ലൈന്‍ ഓഫ് ചെയ്ത ശേഷം ജബ്ബാറിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

0Shares