നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവർ പരിഗണനയിൽ; ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍ അണിയറയിൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവർ പരിഗണനയിൽ; ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍  അണിയറയിൽ

‘കാപ്പ’യ്ക്ക് ശേഷം ഷാജി കൈലാസ്, ജി. ആര്‍ ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ‘പിങ്ക് പോലീസ്’. തിയേറ്റര്‍ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്.

‘കടുവ’,കാപ്പ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിങ്ക് പോലീസ്’. ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍ ചിത്രമായിരിക്കും ഇതെന്നാണ് വിവരം.

ശരവണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി. ആര്‍ ഇന്ദുഗോപനാണ്. പ്രശസ്ത താരങ്ങളായ നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.

0Shares