2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കാൻ; 98 ശതമാനം പേര്‍ക്കും ഈ യോഗ്യത വേണ്ടിവരും

You are currently viewing 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കാൻ; 98 ശതമാനം പേര്‍ക്കും ഈ യോഗ്യത വേണ്ടിവരും

ഇന്ത്യയുടെ തൊഴില്‍ മേഖല അധികം വൈകാതെ അടക്കി ഭരിക്കാൻ പോകുന്നത് എന്താണെന്ന് ചോദിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജൻസ് എന്ന് പറയേണ്ടി വരും. പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിന് സഹായിക്കുന്ന സോഷ്യല്‍ മീഡിയ മാധ്യമമായ ലിങ്ക്ഡ്‌ ഇൻ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ലോകത്തിലെ 65ശതമാനം ഉദ്യോഗാര്‍ത്ഥികളും 2030 ആകുമ്പോഴേക്കും എ.ഐ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ തൊഴിലായിരിക്കും തെരഞ്ഞെടുക്കുക എന്നാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജൻസ് യോഗ്യത അടിസ്ഥാനമാക്കി പബ്ളിഷ് ചെയ്യപ്പെട്ട ജോലി ഒഴിവുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന രണ്ടര ഇരട്ടിയാണ്.

കമ്പനികളെല്ലാം എ.ഐ സംബന്ധിയായി നൈപുണ്യമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കാൻ ഇഷ്‌ടപ്പെടുന്നത്. ലിങ്ക്ഡ്‌ ഇനില്‍ ഏറ്റവും കൂടുതല്‍ പേരെ ആവശ്യമുള്ളതായി അറിയിപ്പ് വരുന്നതും എ.ഐ യോഗ്യതയുമായി ബന്ധപ്പെട്ടാണ്.

ഐ.ടി സെക്‌ടറിന് പുറമെ ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജൻസ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്താൻ പോകുന്ന മേഖല ഹ്യൂമൻ റിസോഴ്‌സാണ്. ഇന്ത്യയിലെ 92 ശതമാനം സ്വകാര്യ പ്രൊഫഷണല്‍സും തങ്ങളുടെ റിക്രൂട്ട്‌മെണ്ട് നടപടികള്‍ എ.ഐയിലേക്ക് മാറ്റി കഴിഞ്ഞു.

0Shares