
എലിസബത്ത് രാജ്ഞിയുടെ ഭരണത്തിൻ്റെ 70-ാം വാർഷികം പ്രൗഢ ഗംഭീരമായി ബ്രിട്ടൺ ആഘോഷിക്കുകയാണ്. പണ്ട് സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ ഭരണാധികാരികളായിരുന്നു ബ്രിട്ടീഷ് രാജകുടുംബം. അതേ രാജകീയ അഭിമാനം അവർ ഇപ്പോഴും ജീവിതത്തോട് ചേർത്തുവയ്ക്കുന്നു. 96 പിന്നിട്ടിട്ടും ആ ഊർജസ്വലതയും ചുറുചുറുപ്പും രാജ്ഞിയിൽ കാണാം.
രാഞ്ജിയുടെ ഷെഫ് ഡാരെൻ മക്ഗ്രാഡി പറയുന്നതിങ്ങനെയാണ്: ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഇവനിംഗ് ടി, ഡിന്നർ എന്നിങ്ങനെയാണ് രാജ്ഞിയുടെ ഭക്ഷണക്രമം. രാവിലെ ലഘു ഭക്ഷണമായി ചായ,ബിസ്‌കറ്റ്, ഒരു ബൗൾ സീരിയൽ എന്നിവയായിരിക്കും കഴിക്കുന്നത്. ഉച്ചയ്ക്ക് ഗ്രിൽഡ് ചിക്കൻ, വേവിച്ച ചീര, സുക്കിനി (courgettes) അങ്ങനെയെന്തെങ്കിലും രാജ്ഞി കഴിക്കും.
പ്രിയം ഗ്രിൽഡ് ചിക്കനും സാലഡുമാണ്. വെകുന്നേരത്തെ ചായക്കൊപ്പം സ്‌കോൺസും (ഒരു തരം ബ്രെഡ് പോലെ വേവിച്ച കുക്കി) ജാമുമാണ് ക്വീൻ എലിസബത്തിന് ഇഷ്ടം. സവാളയുടെയും വെളുത്തുള്ളിയുടെയും മണത്തിനോട് താത്പര്യമില്ലാത്തത് കൊണ്ട് രാജ്ഞി അത് കഴിക്കാറില്ല.

ഓരോ ഭക്ഷണത്തിലും പുതിയ പ്രോട്ടീൻ ഉൾപ്പെടുത്തും. “മാംസം, കോഴി, മത്സ്യം, മുട്ട അല്ലെങ്കിൽ സംയുക്ത സസ്യ പ്രോട്ടീനുകൾ പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പേശികളുടെ ശക്തിയും നിലനിർത്താൻ സഹായിക്കുന്നു, ഇത് ദീർഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വൈറ്റ് ബ്രെഡ്, പാസ്ത, അരി അല്ലെങ്കിൽ ഉരുളക്കിഴങ്ങുകൾ എന്നിവ തിരഞ്ഞെടുക്കുന്നതിനുപകരം, കൂടുതൽ പോഷകങ്ങളും നാരുകളും അടങ്ങിയ ഹോൾഗ്രെയ്ൻ അല്ലെങ്കിൽ ബ്രൗൺ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
ഡാർക്ക് ചോക്ലേറ്റ് ആണ് റാണിക്ക് കൂടുതൽ ഇഷ്ടം കൊട്ടാരത്തിലെ അടുക്കളയിൽ 20 ഷെഫുമാരുണ്ട്. ഭക്ഷണം കഴിച്ചാൽ അഭിപ്രായം നേരിട്ട് പറയാറില്ലെന്നും അവർ നോട്ട്ബുക്കിൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറിക്കുമെന്നുമാണ് കുക്ക് പറയുന്നത്. രാജ്ഞിക്കൊപ്പം ടൂറുകളിൽ പങ്കെടുത്തിട്ടുള്ള മക്ഗ്രാഡി അഞ്ചോളം അമേരിക്കൻ പ്രസിഡന്റുമാർക്കും ഭക്ഷണം വിളമ്പി.
