കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീ; കോട്ടയത്ത് നടന്നത് നിസാര സംഭവമല്ല; പോലീസിൻ്റെ സമയോചിത ഇടപെടൽ ആ സമയം അവിടെ ഗുണം ചെയ്തു; കുട്ടികളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.?

You are currently viewing കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീ; കോട്ടയത്ത് നടന്നത് നിസാര സംഭവമല്ല; പോലീസിൻ്റെ സമയോചിത ഇടപെടൽ ആ സമയം അവിടെ ഗുണം ചെയ്തു; കുട്ടികളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.?

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത ശിശു​വി​നെ ക​ട​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​നു ആ​ണ് അറസ്റ്റിലായ​ത്. കു​ഞ്ഞി​നെ വി​ല്‍​ക്കാ​നാ​ണ് തട്ടിയെടുത്ത​തെ​ന്നാ​ണ് ഇവര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. ക​ട​ബാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു കൃത്യത്തിന് ത​യാ​റാ​യ​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ചൊവ്വാ​ഴ്ച കോ​ട്ട​യ​ത്ത് ബാ​ര്‍ ഹോ​ട്ട​ലി​ല്‍ എ​ട്ടു​വ​യ​സു​ള്ള ആണ്‍​കു​ട്ടി​യു​മാ​യി ഇ​വ​ര്‍ മുറിയെ​ടു​ത്തി​രു​ന്നതായും, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പരി​സ​ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ കറങ്ങി ന​ട​ക്കു​ന്ന​ത് കണ്ടതായും ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​യത് ഡോ​ക്ട​റു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ സ്ത്രീയായിരുന്നു. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ കണ്ടാൽ അ​വ​ര്‍ ഡോ​ക്ട​ര്‍ അ​ല്ല എ​ന്ന് പറയില്ല. പോലീസ് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​ത് കൊ​ണ്ടാ​ണ് കു​ഞ്ഞി​നെ ഉ​ട​ന്‍ ത​ന്നെ ക​ണ്ടെ​ത്താ​ന്‍ കഴിഞ്ഞത്, മന്ത്രി വാ​സ​വ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോട്ടയം സംഭവത്തിന് പിന്നിൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോകു​ന്ന റാ​ക്ക​റ്റാ​ണെ​ന്ന സം​ശ​യം ഉയര്‍ത്തി മ​ന്ത്രി തന്നെ രംഗത്ത് വന്നു. പോ​ലീ​സ് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും അദ്ദേ​ഹം പറഞ്ഞു.

മന്ത്രി വാ​സ​വ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കുന്നു.

കുഞ്ഞിനെ കാണാതായ ഉടൻ പോലീസ് നടത്തിയ സമയോചിത ഇടപെടൽ കുഞ്ഞിനെ തിരികെ ലഭിച്ചു. മറിച്ചായിരുന്നെങ്കിൽ ആര് സമാദാനം പറയും. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ ഓർത്ത് ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മനുഷ്യക്കടത്തും അവയവ മാറ്റിവെക്കലിനടക്കം തട്ടികൊണ്ട് പോകലും അപകടങ്ങളും നമുക്കിടയിൽ സംഭവിക്കുന്നു. സിനിമയിലെ പല സംഭവങ്ങളും ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുകയാണ്. പോലീസ് ഈ കാര്യങ്ങൾ ഗൗരവകരമായി കാണണം. കുട്ടികളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സംഘത്തെ ഭയന്ന് ജനം ജീവിക്കണോ.? എന്നതാണ് നാട്ടുകാരുടെ ചോദ്യം.?

0Shares