
ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം. സെൻസെക്‌സ് 689.77 പോയിണ്ടുകൾ ഉയർന്ന് 71,060.31 എന്ന ലെവലിലും നിഫ്റ്റി 215 പോയിണ്ടുകൾ ഉയർന്ന് 21,453.95 എന്ന ലെവലിലും ക്ലോസ് ചെയ്‌തു.എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഓഹരികൾ കുതിച്ചത് വിപണിക്ക് കരുത്തായി.
ആക്‌സിസ് ബാങ്ക്, പിഡിലൈറ്റ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഹാവെൽസ് ഇന്ത്യ, ഗ്ലെൻമാർക്ക് ലൈഫ്, ടാറ്റ എൽക്‌സി, സോന ബി.എൽ.ഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ്, ഇൻഡസ് ടവേഴ്‌സ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ലുപിൻ, യു.എഫ്.ഒ മൂവീസ്, ബി.എൽ.എസ് ഇൻ്റെർനാഷണൽ തുടങ്ങിയ ഓഹരികളും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി.
മിഡ്‌ക്യാപ് സൂചികയും നിഫ്റ്റി ബാങ്ക് സൂചികയും താഴ്ന്ന നിലയിൽ നിന്ന് ഉയർന്നു. മിഡ് ക്യാപ് സൂചിക മൂന്നുശതമാനം മുന്നേറിയപ്പോൾ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനമാണ് ഉയർന്നത്.

ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ വിപണി മൂല്യത്തിൽ അഞ്ചുലക്ഷം കോടി രൂപയിലധികമാണ് നേട്ടം. നിഫ്റ്റി ബാങ്ക് സൂചിക 67 പോയിണ്ട് നേട്ടം ഉണ്ടാക്കി.
കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ
നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എച്ച്.സി.എൽ ടെക്‌നോളജീസ് എന്നിവ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയപ്പോൾ ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഏഷ്യൻ പെയിണ്ട്സ്, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവ നഷ്ടം നേരിട്ടു.
സെൻസെക്‌സിൽ ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എച്ച്.സി.എൽ ടെക്നോളജീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര എന്നീ ഓഹരികൾ ഉയർന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിണ്ട്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ കൂപ്പുകുത്തി.
