തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായം; പ്രചാരണം വ്യാജമെന്ന് കേന്ദ്രസർക്കാർ

  • Post category:national / news
  • Reading time:1 min read
You are currently viewing തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായം; പ്രചാരണം വ്യാജമെന്ന് കേന്ദ്രസർക്കാർ

രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 6000 രൂപ വീതം ധനസഹായമായി കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രചാരണം. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന പ്രകാരം തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ആറായിരം രൂപ വീതം നൽകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന എന്ന പേരിൽ ഒരു കേന്ദ്രസർക്കാർ പദ്ധതിയും ഇല്ലെന്ന് കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.

തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായമായി നൽകുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശം. ഇത് വ്യാജമാണ്. കേന്ദ്രസർക്കാരിന് ഇത്തരത്തിലുള്ള ഒരു പദ്ധതിയില്ല. ഇത്തരം സന്ദേശം ആർക്കും പങ്കുവെയ്ക്കരുതെന്നും പി.ഐ.ബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.

0Shares