
ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. “ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല.” എന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാൽ ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ലീഗ് വർഗീയ പാർട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോടുള്ള കെ. സുരേന്ദ്രന്‍റെ പ്രതികരണം.
വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചത്. ലീഗിന് സി.പി.എമ്മിനോട് സഹകരിക്കാനാകില്ല. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ വ്യക്തമാക്കി. പിന്നാലെ തന്നെ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന വിശദീകരണവുമായി കെ.സുരേന്ദ്രന്‍ രംഗത്തെത്തി.
വിജയ യാത്രയുടെ തൃശ്ശൂരിലെ വേദിയിലായിരുന്നു ഇത്തവണ ഇരു നേതാക്കൻമാരുടെയും പ്രസ്താവനകൾ. ഇതിനെ തുടർന്ന് ഇരു കൂട്ടർക്കുമുള്ള മറുപടിയാണ് കുഞ്ഞാലികുട്ടി നൽകിയത്.
