ഈ ചിത്രങ്ങൾ എനിക്കൊരു നിധി; മമ്മൂക്കയ്ക് നന്ദി; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ഈ ചിത്രങ്ങൾ എനിക്കൊരു നിധി; മമ്മൂക്കയ്ക് നന്ദി; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങൾ പങ്കുവെച്ച മഞ്ജു വാര്യർ . മലയാളസിനിമയുടെ തന്നെ പ്രശസ്ത ഫൊട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്ന് മഞ്ജു കുറിക്കുന്നു. ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു.

ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിച്ചത്. മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമ ബി. ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

നിഖില വിമൽ, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥജോഫിൻ ടി. ചാക്കോ. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അഖിൽ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. സംഗീതം രാഹുൽ രാജ്.

https://www.instagram.com/p/CM85JChp955/?utm_source=ig_embed
0Shares