
കാസർകോട് : നായൻമാർമൂല ജമാഅത്തിൻ്റെ കീഴിലുള്ള തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം തികളാഴ്ച്ച രാവിലെ അതി വിപുലമായ പരിപാടികളോടെ നടന്നു. പിഞ്ചു കുഞ്ഞുങ്ങളെ വരവേൽക്കാൻ മുതിർന്ന കുട്ടികളുടെ കലാപരിപാടി പ്രവേശനോത്സവത്തിൻ്റെ മാറ്റുകൂട്ടി. നിരവധി രക്ഷിതാക്കളാണ് പരിപാടിക്ക് കനത്ത മഴയെ വകവെക്കാതെ എത്തിയത്. രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിപാടി ഉച്ചയ്ക്ക് 12 മണിവരെ നീണ്ടുനിന്നു. സ്കൂൾ മാനേജർ സമീർ മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ നായൻമാർമൂല ജമാഅത്ത് പ്രസിഡണ്ട് എൻ.എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.


സ്കൂളിൽനിന്നും സ്ഥലം മാറി പോകുന്ന പ്രിൻസിപ്പാൾ വിജയാനന്ദ് എ.എൻ അവർകൾക്ക് ജമാഅത്ത് പ്രസിഡണ്ട് എൻ.എ അബൂബക്കർ ഹാജി മെമെന്റോ സമ്മാനിച്ച് യാത്രയയപ്പ് നൽകി.


നായൻമാർമൂല ജമാഅത്ത് സെക്രട്ടറി എ.മുഹമ്മദ് ബഷീർ, ട്രഷറർ എൻ.ഐ അബൂബക്കർ ഹാജി, വൈസ് പ്രസിഡൻ്റ്മാരായ എൻ.എം അബൂബക്കർ ഹാജി, പി.പി ഉമ്മർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ ഹലീമാബി എം.സി, മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർമാരായ എം.ഹനീഫ്, കെ.എം മുഹമ്മദ് അൻവർ, എൻ.എ ആരിഫ്, പി.ടി.എ പ്രസിഡൻ്റ് കാദർ അനസ് കെ.എച്ച്, മദർ പി.ടി.എ ഫാത്തിമത്ത് സഹ്റ എൻ.കെ, സദർ മുഅല്ലിം മുഹമ്മദ് ഹാരിസ് ടി.കെ, വൈസ് പ്രിൻസിപ്പൽ അനിത ഡിസൂസ തുടങ്ങി നിരവധിപേർ പങ്കടുത്തു. https://www.thanbeehulislamcentralschool.com/
