ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; പാകിസ്ഥാന് ചുട്ട മറുപടി നൽകും; സർക്കാരിന് പൂർണ്ണ പിന്തുണ..

You are currently viewing ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; പാകിസ്ഥാന് ചുട്ട മറുപടി നൽകും; സർക്കാരിന് പൂർണ്ണ പിന്തുണ..

ദില്ലി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം. ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കശ്മീർ കാണാനെത്തിയ വിനോദ സഞ്ചാരികളാണ് ക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും. ഗുജറാത്തിൽ നിന്ന് മൂന്ന് പേരും, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചതയാണ് വിവരം. മൃതദേഹങ്ങളെല്ലാം ശ്രീനഗറിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം അവരവരുടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രൻ്റെ മൃതദേഹവും ഇന്ന് തന്നെ നാട്ടിലെത്തിക്കും. ആക്രമണത്തില്‍ 17 പേർക്ക് പരിക്കുണ്ട് ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അതേസമയം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതായി കേന്ദ്രം അറിയിച്ചു. തക്കതായ മറുപടി നൽകാൻ കേന്ദ്രം ഒരുങ്ങുകയാണ്. പ്രതിപക്ഷം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയം മറന്നുള്ള പിന്തുണയാണ് നൽകിയത്. നിരപരാധികളായ 28 പേരെ കൊന്നൊടുക്കിയതിലൂടെ അനാഥമായത് 28 കുടുംബങ്ങളാണ്. കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ഈ ക്രൂരതയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പികാണാന് സാധ്യത. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കാനും സാധ്യതയുണ്ട്.

ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനിലെ ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരി എന്നാണ് വിവരം. ആക്രമണം നടത്തിയ 4 ടി.ആർ.എഫ് ഭീകരരുടെ ചിത്രം കേന്ദ്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തത്. സംഭവത്തിൽ ലോക രാഷ്ട്രങ്ങൾ അപലപിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പാകിസ്ഥാൻ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രധാന മന്ത്രി സൗദിയിൽ നിന്നും നാട്ടിലെത്തിയ ഉടൻ വിമാന താവളത്തിൽ തന്നെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്മായും വിദേശകാര്യമന്ത്രി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. വൈകീട്ട് അടിയന്തിര മന്ത്രിസഭാ യോഗം ചേരാൻ മോദി നിർദേശം നൽകി. യോഗത്തിൽ തുടര്‍നീക്കങ്ങൾ സര്‍ക്കാര്‍ തീരുമാനിക്കും.

0Shares