ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ ജിദ്ദയിൽ മരണപ്പെട്ടു

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്‍റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രൻ സയ്ദ് ഉമ്മർ ബാഫ്ഖി ( 68 ) ഇന്നലെ രാത്രി 11 മണി (2021 ജൂൺ 27 )ജിദ്ദയിൽ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി. ഏതാനും നാളായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏറെ കാലമായി ഇദ്ദേഹം കുടുംബ സമേതം ജിദ്ദയിൽ ആയിരുന്നു ബിസിനസ്സ് നടത്തിയിരുന്നത്. ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കുന്നതാണ്. നിയമ നടപടികൾ പൂർത്തിയാക്കാനും മറ്റു കാര്യങ്ങൾക്കും കുടുംബങ്ങൾക്കൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗും രംഗത്തുണ്ട്. ഭാര്യ : റൗദ അലവി സൗദി പൗരയാണ്. മക്കൾ : സരീജ്‌ , ആഫ്രഹ്‌ , അബ്രാർ , അഷ്‌റാഫ്.

0Shares