ആകാശത്തേക്ക് നോക്കാമോ; സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാം, ചന്ദ്രന്‍ രാത്രി പതിന്മടങ്ങ് ചാരുതയോടെ ദൃശ്യമാകും

You are currently viewing ആകാശത്തേക്ക് നോക്കാമോ; സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാം, ചന്ദ്രന്‍ രാത്രി പതിന്മടങ്ങ് ചാരുതയോടെ ദൃശ്യമാകും

അപൂര്‍വ്വമായ സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം ഇന്ന് (ബുധനാഴ്‌ച) രാത്രി ദൃശ്യമാകും. 2023ലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെയാണ് ലോകത്തിന് കാണാൻ കഴിയുക.

ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സമയമായതിനാലാണ് ചന്ദ്രനെ അസാധാരണ വലിപ്പത്തിലും പ്രകാശത്തിലും കാണാൻ സാധിക്കുന്നത്. സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം ആരംഭിക്കുമ്പോള്‍ ഭൂമിയില്‍ നിന്ന് 3,57,244 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ചന്ദ്രൻ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും സൂപ്പര്‍ മൂണ്‍ ഉണ്ടായിരുന്നു.

ആഗസ്‌ത്‌ 30ന് രാത്രി 7.10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 4.30 വരെ സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. ചന്ദ്രന് സമീപം ശനിയെയും കാണാമെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകണമെങ്കില്‍ 14 വര്‍ഷം കാത്തിരിക്കണമെന്ന് നാസ പറയുന്നു. 2037 ജനുവരിയിലാണ് അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുക. ശേഷം അതേവര്‍ഷം മാര്‍ച്ചിലും ദൃശ്യമാകുന്നതാണ്.

0Shares