സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം; ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍, മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും

  • Post category:Kerala / news / sports
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം; ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍, മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് തുടക്കം. തൃശൂര്‍ തേക്കിൻകാട് മൈതാനിയില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചതോട് കൂടി കായിക മേളക്ക് തുടക്കമായി. ദീപശിഖ ഫുട്ബോള്‍ താരം ഐ.എം വിജയൻ ഏറ്റുവാങ്ങി.

പുതിയ കായിക താരങ്ങളെ കുറിച്ചുള്ള തൻ്റെ പ്രതീക്ഷകളും ഐ.എം വിജയൻ പങ്കുവച്ചു. സംസ്ഥാന സ്‌കൂൾ കായികോത്സവം കാണാൻ കുന്നംകുളത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ കുന്നംകുളം വോക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ മൈതാനത്താണ് മേള നടക്കുന്നത്. അഞ്ചുദിവസമായി നടക്കുന്ന മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും.

ആറുവിഭാഗങ്ങളിലായി ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞ തവണ കേരളത്തിലാണ്. ഇതേ മാതൃക തന്നെ ഇത്തവണയും തുടരും.

0Shares