Categories
മക്ക – മദീന യാത്രാവിവരണ പുസ്തകം ദുബൈയിൽ പ്രകാശനം ചെയ്തു
Trending News


ദുബൈ: മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത് എഴുതിയ മക്ക – മദീന പുണ്യഭൂമിയിലൂടെ യാത്രാവിവരണ പുസ്തകം ദുബൈയിലെ കെ.എം.സി.സി ഇഫ്ത്താർ വേദിയിൽ വെച്ച് ചൊവ്വാഴ്ച്ച പ്രകാശനം ചെയ്തു. നോമ്പ് തുറയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മൂവായിരത്തിലധികം പ്രവാസികളും വിദേശികളും സംബന്ധിച്ചു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി യഹ്‌യ തളങ്കരയാണ് പ്രകാശനം നിർവ്വഹിച്ചത്. മുസ്ലീം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, ഹംസ തൊട്ടി, അസ്‌ക്കർ ചൂരി, യൂസഫ് ഷേണി, തൽഹത്ത് തളങ്കര, ഗഫൂർ ഊദ്, ഷിഫാസ് പട്ടേൽ, തസ്ലീം ബെൽക്കാട്, എ സി ഇസ്മായിൽ, സാജിദ് സൈലർ, ഹനീഫ് നെല്ലിക്കുന്ന് തുടങ്ങി ദുബൈ – കെ.എം.സി.സി ജില്ലാ മണ്ഡലം, മുൻസിപ്പൽ അടക്കമുള്ള നേതാക്കളും പ്രവർത്തകരും പ്രവാസികളും സംബന്ധിച്ചു.

Sorry, there was a YouTube error.