
സ്പ്രിംക്ലര്‍ വിവാദത്തില്‍ കോടതി തീരുമാനം പറയട്ടെയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം ഇപ്പോള്‍ കൊവിഡ് പ്രതിരോധമാണെന്നും പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളും അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. സ്പ്രിംക്ലര്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം വരട്ടെ. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രമേയം ഇതുവരെ ലഭിച്ചിട്ടില്ല. അത് ലഭിച്ച ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നും യെച്ചൂരി പറഞ്ഞു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് സ്പ്രിംക്ലര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്.
