
റീ റിലീസ് ചെയ്ത ‘സ്ഫടികം’ വീണ്ടും സൂപ്പര്‍ഹിറ്റിലേക്ക്. കേരളത്തില്‍ മാത്രം ആദ്യ നാല് ദിവസങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് മൂന്ന് കോടിയ്‌ക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് നേടിയതിനേക്കാള്‍ തുകയാണ് ചിത്രത്തിൻ്റെ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ എന്നാണ് വിവരം.

കേരളത്തില്‍ 160 സ്‌ക്രീനുകളിലാണ് സ്ഫടികം 4 കെ റിലീസ് ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ നൂറോളം സ്‌ക്രീനുകളില്‍, വിദേശത്ത് 40 രാജ്യങ്ങളിലായി നൂറിലേറെ സ്‌ക്രീനുകളിലും റിലീസ് ചെയ്തിട്ടുണ്ട്.
4 കെ ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ അനുഭവത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ രണ്ട് കോടിയാണ് മുടക്കെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യ ദിനം പ്രദര്‍ശനത്തിന് എത്തിയ ആദ്യ മലയാള ചിത്രം കൂടിയാണ് ‘സ്ഫടികം’.
