ഫുൾ ടൈം എ.സി ഉപയോഗിക്കാം; മീറ്റർ റീഡിങ് പേടിക്കാതെ, കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വീട്ടിൽ സോളാർ ഘടിപ്പിക്കാം; സബ്‌സിഡി ലഭിക്കുന്നു

You are currently viewing ഫുൾ ടൈം എ.സി ഉപയോഗിക്കാം; മീറ്റർ റീഡിങ് പേടിക്കാതെ, കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വീട്ടിൽ സോളാർ ഘടിപ്പിക്കാം; സബ്‌സിഡി ലഭിക്കുന്നു

കാസർക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് ഈ വർഷമാണ്. വരും വർഷങ്ങളിൽ ചൂട് കൂടും. ഗൾഫ് നാടുകളിൽ ചൂടിനെ അകറ്റാൻ എ.സി ഉപയോഗിക്കുന്നു. കെ.എസ്.ഇ.ബി നൽകുന്ന ബില്ല് പേടിച്ച് നാം എ.സി ഉപയോഗിക്കാൻ മടിക്കുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സോളാർ ഉപയോഗിക്കു എന്നാണ് സർക്കാർ പറയുന്നത്. സോളാർ ഘടിപ്പിക്കുന്നവർക്ക് സർക്കാർ സബ്‌സിഡിയും നൽകുന്നുണ്ട്. അതിനാൽ സോളാർ ഘടിപ്പിക്കലാണ് ഏറ്റവും നല്ലത്. പേടിയില്ലാതെ എ.സി ഉപയോഗിക്കുകയും ചെയ്യാം.

സോളാർ എങ്ങനെ ഘടിപ്പിക്കാം: സോളാർ ഘടിപ്പിക്കുന്നത് അവരവരുടെ വൈദ്യുതി ഉപയോഗത്തിന് അനുസരിച്ചാണ്. അതിനെ വൈദ്യുതി ബില്ല് നോക്കിയും കണക്കാക്കാനാകും. ഒരു എ.സി ഉപയോഗിക്കുന്ന സാധാരണ വീടാണെങ്കിൽ 2 കെ.വിയുടെ സോളാർ സംവിധാനം മതിയാകും. രണ്ട് എ.സിയോടപ്പം വീട്ടിലെ മറ്റു ഉപകരണങ്ങൾ മിക്സി, ഗ്രൈൻഡർ, അയൺ ബോക്സ് അടക്കം എല്ലാം ഉപയോഗിക്കണം എങ്കിൽ നിങ്ങളുടെ വീടിന് ആവശ്യം 3 കെ.വിയുടെ സോളാർ സംവിധാനമാണ്. എ.സി രണ്ടിന് പകരം മുന്നും ആകാം, ഒന്നിച്ചുള്ള മറ്റു ഉപയോഗം നിയന്ത്രിച്ചാൽ മതി.

സർക്കാർ സഹായം: സോളാർ ഘടിപ്പിക്കുന്നത് KSEB യുടെ സഹകരണത്തോടെയാണ്. അതിനാൽ തന്നെ 2 കെ.വി സോളാർ ഘടിപ്പിക്കാൻ 60,000/- രൂപ സബ്‌സിഡി ലഭിക്കുന്നു. 3 കെ.വി മുതൽ 10 കെ.വി വരെ 78,000/-രൂപയും സബ്‌സീഡിയായി നൽകുന്നു.

കെ.എസ്.ഇ.ബിയും സോളാറും തമ്മിൽ: സോളാർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഉപയോഗം കഴിഞ്ഞ് അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഏറ്റടുക്കുന്നു. സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് കുറഞ്ഞാൽ നിങ്ങൾക്ക് KSEBയുടെ വൈദ്യുതി ഉപയോഗിക്കാനും സാദിക്കും. കെ.എസ്.ഇ.ബി ഏറ്റടുത്ത വൈദ്യുതിക്ക് അനുപാതികമായിട്ടുള്ള പണം നിങ്ങൾക്ക് ലഭിക്കും. ഇതാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം.

സോളാർ തിരഞ്ഞെടുക്കുമ്പോൾ: സോളാർ പാനൽ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഈട്‌ ലഭിക്കുന്ന പാനലുകൾ തിരഞ്ഞടുക്കണം. അറ്റകുറ്റപ്പണി കുറവായിരിക്കണം. 25 വർഷം വാറന്റി നൽകുന്ന പാനലുകളും ലഭ്യമാണ്. പാനലുകളുടെ മിനിമം ലൈഫ് 25 വർഷം എന്നത് ഉപഭോക്താവിന് ഗുണം ചെയ്യുന്നു. കാസർകോട് സോളാർ വിപണന രംഗത്ത് “ന്യൂ സോളാർ ടെക്” എന്ന സ്ഥാപനം കൂടുതൽ വിശ്വാസം ആർജ്ജിച്ചു വരികയാണ്. നിങ്ങൾക്ക് ഈ സ്ഥാപനത്തെ സമീപിക്കാം, സബ്‌സിഡി അടക്കമുള്ള സഹായങ്ങൾ ഇവർ ചെയ്യുന്നു. “Zero Meter Reading NEW SOLAR TECH” സ്റ്റേറ്റ് ബാങ്കിന് മുൻവശം, ചാല റോഡ്, വിദ്യാനഗർ. കൂടുതൽ വിവരങ്ങൾക്ക്: 9388050716, 8136864816 (Auto Electrical & A /C Technician)

സോളാർ പാനൽ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഈട്‌ ലഭിക്കുന്ന  പാനലുകൾ തിരഞ്ഞടുക്കണം. അറ്റകുറ്റപ്പണി കുറവായിരിക്കണം. 25 വർഷം വാറന്റി നൽകുന്ന പാനലുകളും ലഭ്യമാണ്.
0Shares