
ഇപ്പോള്‍ പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു.

ഐഫോൺ വിവാദത്തിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി ബിസിനസിന്‍റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരൻ ആരാഞ്ഞു.
വിനോദിനിക്ക് ഐ ഫോൺ ലഭിച്ചതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങൾ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
