
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. 1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംഭവത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജുമേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്, മൈമൂവായി ജോജു എത്തുന്നു.

ഇപ്പോളിതാ, ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു തുറമുഖവും അവിടെയുള്ള ആളുകളുടെ പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. ശക്തമായ രാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്ന ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ചിത്രം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും.
1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിൻ്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേര്‍ ലേബര്‍ കോണ്‍ട്രാക്റ്റര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. കോണ്‍ട്രാക്റ്റര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികള്‍ പരസ്പരം പൊരുതുന്ന ഒരു കാലം.

1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിൻ്റെയും ഒരു നാടിന്റെയും അതിജീവനത്തിൻ്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് ‘തുറമുഖം’ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം ചിത്രം പകര്‍ത്തുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിൻ്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിൻ്റെ പുസ്തകത്തിൻ്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
