Categories
കൂടെ പഠിക്കുന്ന കുട്ടികൾക്ക് ഒന്നും തോന്നില്ല, പക്ഷേ ബാക്കിയെല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ; മകളുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ശോഭന
പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാൻ എപ്പോഴും അവൾ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും
Trending News





ജീവിതത്തിൽ ഒരു പെൺകുട്ടിയുടെ അമ്മയാണ് ശോഭന. മകളെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ ശോഭന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വസ്ത്രധാരണത്തിലുൾപ്പെടെ മകളുടെ കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്തുന്ന അമ്മ തന്നെയാണ് താനുമെന്ന് പറയുകയാണ് ശോഭന. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് അത്തരത്തിലൊരു ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും പ്രായമാകുമ്പോൾ കാര്യങ്ങൾ അവർ സ്വയം തീരുമാനിക്കട്ടെയെന്നുമാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ശോഭന പറയുന്നത്.
Also Read

ഒരു പെൺകുട്ടിയുടെ അമ്മയെന്ന നിലയിൽ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് പെൺകുട്ടിയേയും ആൺകുട്ടിയേയും നമ്മൾ ഒരുപോലെ തന്നെ വളർത്തേണ്ടേ എന്നായിരുന്നു ശോഭനയുടെ ചോദ്യം. ‘ആൺകുട്ടിയെ അങ്ങനെ വിടാൻ പറ്റുമോ? ആൺകുട്ടികളാണെങ്കിൽ അവരൊരു പ്രായത്തിൽ മരത്തിൽ കയറിയാൽ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചു കൊടുത്താൽ അതോടിക്കുന്നതിൻ്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെൻഷൻ. അതുപോലെ തന്നെയാണ് പെൺകുട്ടികളും.
മോളുടെ വസ്ത്രത്തിൻ്റെ കാര്യത്തിൽ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേൺ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്‌കേർട്ട് ഒക്കെ ധരിക്കും. പെൺകുട്ടികളാണെങ്കിൽ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാൻ എപ്പോഴും അവൾ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും.
അപ്പോൾ അവൾ ചോദിക്കും വാട്സ് ദ ഡീൽ അമ്മാ. കൂടെ പഠിക്കുന്ന ആൺകുട്ടികളെയൊക്കെ കിൻഡർ ഗാർട്ടൻ മുതൽ കാണുന്നതല്ലേ, ഹൂ കെയേർസ്, നോ ബഡി കെയേർസ്, എന്ന്. ശരിയാണ്. കൂടെ പഠിക്കുന്ന കുട്ടികൾക്ക് ഒന്നും തോന്നില്ല. പക്ഷേ ബാക്കിയെല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ. ചെറിയ പ്രായത്തിൽ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോൾ അവൾ സ്വയം തീരുമാനിക്കട്ടെ,” ശോഭന പറഞ്ഞു.

Sorry, there was a YouTube error.