ഷവര്‍മ വില്ലനാകുന്നു, ജാഗ്രത പാലിക്കാൻ നിര്‍ദേശം; വേണ്ടത് മുൻകരുതല്‍, ഇക്കാര്യങ്ങള്‍ അറിയണം

  • Post category:health / Kerala / news
  • Reading time:2 mins read
You are currently viewing ഷവര്‍മ വില്ലനാകുന്നു, ജാഗ്രത പാലിക്കാൻ നിര്‍ദേശം; വേണ്ടത് മുൻകരുതല്‍, ഇക്കാര്യങ്ങള്‍ അറിയണം

കേരളത്തില്‍ വീണ്ടും ഭക്ഷ്യവിഷബാധ വാർത്തയാവുകയാണ്. കൊച്ചിയില്‍ കോട്ടയം സ്വദേശി രാഹുല്‍ മരിച്ചത് ഷവര്‍മ കഴിച്ചതിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധ ആണെന്നാണ് സംശയം. കാെച്ചിയില്‍ ആറ് പേര്‍ കൂടി ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന റിപ്പോര്‍ട്ട് വന്നതോടെ ആരോഗ്യ വിദഗ്‌ധർ ജാഗ്രത പാലിക്കാൻ നിര്‍ദേശിച്ചിരിക്കുകയാണ്.

എന്താണ് ഭക്ഷ്യവിഷബാധ

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ കാരണമോ പഴകിയ ഭക്ഷണം കഴിക്കുമ്പോഴോ വയറിനകത്ത് ഉണ്ടാകുന്ന അണുബാധയെയാണ് ഭക്ഷ്യവിഷബാധ അല്ലെങ്കില്‍ ഫുഡ് പോയിസണ്‍ എന്ന് പറയുന്നത്. ആരോഗ്യം കുറവുള്ളവരിലാണ് ഭക്ഷ്യവിഷബാധ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുക. ഭക്ഷണം കഴിച്ച്‌ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാം.

വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, പനി, വിറയല്‍ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളിലാണ് അണുബാധക്കുള്ള സാധ്യത കൂടുതല്‍.

വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചു വെച്ച്‌ പിന്നീട് പാകം ചെയ്യുന്ന ഷവര്‍മ, ബര്‍ഗര്‍ പോലുള്ള ഹോട്ടല്‍ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.

ഭക്ഷ്യവിഷബാധ, ചെയ്യേണ്ട കാര്യങ്ങള്‍

ചില സാഹചര്യങ്ങളില്‍ നിര്‍ജലീകരണ ചികിത്സ കൊണ്ട് ഈ അവസ്ഥ ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ.ആര്‍.എസ് ലായനി തുടങ്ങിയവ കുടിക്കാൻ നല്‍കണം.
വയര്‍ പൂര്‍ണ്ണമായും സാധാരണമാകാതെ അടുത്ത മൂന്ന് ദിവസത്തെങ്കിലും കടുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

മസാല ചേര്‍ത്ത, അമിത എണ്ണ പലഹാരങ്ങള്‍ കഴിക്കാതിരിക്കുക. ഉപ്പിട്ട കഞ്ഞിവെളളം, എരിവില്ലാതെ നന്നായി വേവിച്ച കറി, അധികം മസാല ചേര്‍ക്കാത്ത ചെറുമീനുകളുടെയും ചിക്കൻ്റെയും കറി തുടങ്ങിയവ ഈ സമയങ്ങളില്‍ കഴിക്കാം. കൂടാതെ കഞ്ഞിയും പയറും കഴിക്കുന്നതും വളരെ നല്ലതാണ്. രോഗ പ്രതിരോധ ശേഷി കൂട്ടാൻ പപ്പായ, മാതളം തുടങ്ങിയവയും കഴിക്കാം. സോഡ, കോള, കളര്‍ ഡ്രിങ്‌സ് തുടങ്ങിയ പാനീയങ്ങള്‍ ഈ സമയങ്ങളില്‍ കുടിക്കാതിരിക്കുക. ഭക്ഷ്യ വിഷബാധക്ക് എതിരെ മുൻകരുതല്‍ എടുക്കാം.

ഭക്ഷ്യ വിഷബാധക്ക് എതിരെയുള്ള ഏറ്റവും മികച്ച മുൻകരുതല്‍ ശുചിത്വമാണ്. വൃത്തിയുള്ള പരിസരത്ത് പാകം ചെയ്‌ത ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച്‌ കഴുകണം. വൃത്തിയുള്ള പാത്രത്തില്‍ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കരുത്. പച്ചക്കറികള്‍ വിനാഗിരിയുമിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

ഇറച്ചി, മീൻ, പാല്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പാകം ചെയ്‌തതിന് ശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പിന്നീട് കഴിച്ചാല്‍ ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യതയുണ്ട്. മുട്ടകൾ ഒരിക്കലും ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്. മത്സ്യവും ഇറച്ചിയും ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നെങ്കിൽ തുറന്നു വെയ്ക്കാതിരിക്കുക.

0Shares