ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നു; ഉള്ളടക്കത്തെ സ്വാധീനിക്കുന്നു; ഫേസ്ബുക്കിനെതിരെ പ്രമേയവുമായി ഓഹരി ഉടമകൾ

You are currently viewing ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നു; ഉള്ളടക്കത്തെ സ്വാധീനിക്കുന്നു; ഫേസ്ബുക്കിനെതിരെ പ്രമേയവുമായി ഓഹരി ഉടമകൾ

ഫേസ്ബുക്ക് ഇന്ത്യയുടെ നടപടികൾക്കെതിരെ പ്രമേയം കൊണ്ടുവന്ന് ആക്ടിവിസ്റ്റായ മാരി മെന്നൽ ബെൽ അടക്കമുള്ള ഓഹരി ഉടമകൾ. ഇന്ത്യയിലെ രാഷ്ട്രീയത്തിൽ ഫേസ്ബുക്ക് ഇടപെടുന്നുവെന്നും ഉള്ളടക്കത്തെ സ്വാധീനിക്കുന്നുവെന്നുമാണ് വിമർശനം.

മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്നും ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഓഹരി ഉടമകൾ പ്രമേയത്തിൽ പറയുന്നുണ്ട്. മെയ് 31ന് പ്രമേയം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായ ബി.ജെ.പിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാർക്ക് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ വിശദമായി പരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മനുഷ്യാവകാശങ്ങൾ, തുല്യത, സുരക്ഷിതത്വം, സ്വകാര്യത എന്നിവയെല്ലാം ഫേസ്ബുക്ക് ഇപ്പോഴും മാനിക്കുന്നുണ്ടെന്നും പ്രമേയത്തിന് മറുപടിയായി ഫേസ്ബുക്ക് വ്യക്തമാക്കി.

0Shares