
ഫിഫ ലോകകപ്പ് 2022ൻ്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കൂടുതല്‍ താരങ്ങള്‍. പോപ് ഗായകരായ ദുവാ ലിപയും ഷക്കീറയും ഉദ്ഘാടനചടങ്ങിനെത്തില്ലെന്ന് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഖത്തറിലേക്കില്ലെന്ന നിലപാട് ഇരു താരങ്ങളും അറിയിച്ചത്.
‘ഖത്തറില്‍ നടക്കുന്ന ലോകകപ്പിൻ്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പ്രകടനം നടത്തുമെന്ന് ഇപ്പോള്‍ ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ട്. ഞാന്‍ പെര്‍ഫോം ചെയ്യില്ല. പരിപാടി അവതരിപ്പിക്കാനുള്ള ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഞാന്‍ ദൂരെ നിന്ന് ഇംഗ്ലണ്ടിനെ സന്തോഷിപ്പിക്കും, ആതിഥേയാവകാശം നേടിയപ്പോള്‍ ഖത്തര്‍ നടത്തിയ എല്ലാ മനുഷ്യാവകാശ വാഗ്ദാനങ്ങളും നിറവേറ്റുമ്പോള്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ദുവാ കുറിച്ചു.

നേരത്തെ റോഡ് സ്റ്റുവാര്‍ഡിനെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ‘അവര്‍ എനിക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്തു, ഏകദേശം ഒരു മില്യണ്‍ ഡോളറിലധികം, പക്ഷേ ആ ആശയങ്ങളും മൂല്യങ്ങളും ഉള്ള ഒരു രാജ്യത്തേക്ക് പോകുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നതിനാല്‍ ഞാന്‍ അത് നിരസിച്ചുവെന്നായിരുന്നു റോഡ് സ്റ്റുവാര്‍ഡിൻ്റെ പ്രതികരണം. റോബര്‍ട്ട് സ്മിത്തും ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
