
സ്‌കൂള്‍ വാഹനങ്ങള്‍ 31നകം മോട്ടോര്‍ വാഹന വകുപ്പിന്റെ വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സുരക്ഷ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നത്.
ആപ്പിലൂടെ സ്‌കൂള്‍ ബസിൻ്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലര്‍ട്ടുകള്‍ എന്നിവ ലഭിക്കും. ബസ്, യാത്ര തുടങ്ങുന്നതുമുതല്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനാകും.അമിതവേഗമെടുത്താല്‍ മുന്നറിയിപ്പ് ലഭിക്കും.24,530 സ്‌കൂള്‍ ബസ് സുരക്ഷാമിത്രയില്‍ നിലവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പ്ലേ സ്റ്റോറില്‍ നിന്ന് വിദ്യാ വാഹന്‍ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
രക്ഷിതാവിൻ്റെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യാ വാഹന്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാം.
മൊബൈല്‍ നമ്പര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് തരേണ്ടത് സ്‌കൂള്‍ അധികൃതരാണ്. (രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം)
ആപ്പില്‍ രക്ഷിതാവിൻ്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക കാണാം
ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ കുട്ടി സഞ്ചരിക്കുന്ന വാഹനം ട്രാക്ക് ചെയ്യാം
വാഹനം ഓടുകയാണോ എന്നും വാഹനത്തിൻ്റെ ലൊക്കേഷന്‍, എത്തിച്ചേരുന്ന സമയം എന്നിവ എം.വി.ഡി/സ്‌കൂള്‍ അധികാരികള്‍ക്കും രക്ഷിതാവിനും കാണാം
ആപ്പിലൂടെ വാഹനത്തിലെ ഡ്രൈവര്‍, സഹായി, സ്‌കൂള്‍ അധികാരി എന്നിവരെ ഫോണില്‍ വിളിക്കാം
കൃത്യമായ ഡാറ്റ കിട്ടുന്നില്ലെങ്കില്‍ റിഫ്രഷ് ബട്ടണ്‍ അമര്‍ത്തുക
ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 18005997099
