ആരും ചതിയിൽ പെടരുത്, എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്കായി; ഈ മെസേജ് വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ

You are currently viewing ആരും ചതിയിൽ പെടരുത്, എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്കായി; ഈ മെസേജ് വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ

എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്ക്‌ ആയിരിക്കുകയാണ് എന്നുള്ള തരത്തിൽ എസ്.ബി.ഐ ഉപഭോക്താക്കൾക്ക് വരുന്ന മെസേജ് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. എസ്.ബി.ഐയ്ക്ക് നിങ്ങൾ സമർപ്പിച്ചിരുന്ന ഡോക്യുമെൻസിൻ്റെ കാലാവധി കഴിഞ്ഞതിനാൽ നിങ്ങളുടെ എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്ക്‌ ആയിരിക്കുകയാണ് എന്നുള്ള മെസ്സേജാണ് പലർക്കും ലഭിക്കുന്നത്. ഇത് ഫേക്ക് മെസ്സേജ് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ നോഡൽ എജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ.

പല എസ്.ബി.ഐ ഉപഭോക്താക്കൾക്കും ഇത്തരത്തിലുള്ള അറിയിപ്പ് എസ്.എം.എസായും ഇമെയിൽ മുഖാന്തരവും ലഭിക്കുന്നുണ്ട്. ആരും ഈ ഫേക്ക് മെസേജിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് ഡീറ്റൈൽസോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്ന് പി.ഐ.ബി മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള മെസ്സേജുകൾ ആർക്കെങ്കിലും ലഭിച്ചാൽ ഉടൻ തന്നെ report.phishing@sbi.co.in എന്ന മെയിൽ ഐ.ഡിയിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

0Shares