സവാഹിരിയെ ചതിച്ചത് ബുര്‍ഖ വിവാദം; കൊടും ഭീകരനെ കീറിമുറിച്ചത് യു.എസ് സൈന്യത്തിൻ്റെ ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് രഹസ്യായുധം

You are currently viewing സവാഹിരിയെ ചതിച്ചത് ബുര്‍ഖ വിവാദം; കൊടും ഭീകരനെ കീറിമുറിച്ചത് യു.എസ് സൈന്യത്തിൻ്റെ ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് രഹസ്യായുധം

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി യു.എസ് കൊന്നു തള്ളിയത് തങ്ങളുടെ രഹസ്യായുധം ഉപയോഗിച്ചെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളിലെ വസതിയില്‍ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടാണ് ഭീകരന്‍ സവാഹിരിയെ കൊന്നതെന്നാണ് യു.എസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിത്രങ്ങളില്‍ സ്‌ഫോടനത്തിൻ്റെ ഒരു സൂചനയും ഇല്ല. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ഈ വിശദീകരണങ്ങളാണ് യുഎസിൻ്റെ വജ്രായുധങ്ങളില്‍ ഒന്നായ ഹെല്‍ഫയര്‍ ആര്‍ 9 എസ് ആണെന്ന നിഗമനത്തിലേക്ക് എത്തുന്നത്.

വാര്‍ഹെഡ്‌ലെസ് മിസൈല്‍ ആണെങ്കിലും ഇതു സ്‌ഫോടനത്തിലേക്ക് വഴിമാറില്ല. പകരം ആറ് റേസര്‍ പോലെയുള്ള ബ്ലേഡുകള്‍ ഉപയോഗിച്ച്‌ ലക്ഷ്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ആയുധം സംബന്ധിച്ച്‌ പെൻ്റെഗണോ സി.ഐ.എയോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. ഭീകര സംഘടന നേതാക്കളെ ഇല്ലാതാക്കാന്‍ തന്നെയാണ് യു.എസ് ഏജന്‍സികള്‍ ആര്‍ 9 എക്‌സ് രൂപപ്പെടുത്തിയത്. 2017 മാര്‍ച്ചില്‍ അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് അബു അല്‍ഖൈര്‍ അല്‍മസ്രി ഡ്രോണ്‍ ആക്രമണത്തില്‍ ഇല്ലാതാക്കിയതും ഇതേ ആയുധമായിരുന്നെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിറിയയില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. വാഹനത്തിൻ്റെ ഫോട്ടോകളില്‍ നിന്ന് കാറിൻ്റെ മേല്‍ക്കൂരയിലൂടെ ഒരു വലിയ ദ്വാരം ഉണ്ടായിരുന്നു. സ്‌ഫോടനത്തിൻ്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാല്‍, കാറിൻ്റെ പുറംഭാഗവും അതിലെ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്റീരിയറും കീറി മുറിച്ചിരിക്കുന്നു. കാറിൻ്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണ്ണമായും കേടുപാടുകള്‍ കൂടാതെ ആണ് ഉണ്ടായിരുന്നത്.

അതേസമയം, യു.എസ് തേടിയിരുന്ന സവാഹിരിയിലേക്ക് ഇത്രയും പെട്ടന്ന് എത്തിച്ചേരാന്‍ സാധിച്ചത് കൊടും ഭീകരന്‍ തന്നെ ചെയ്ത ഒരു അബദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമര്‍ശിച്ച്‌ ഏപ്രിലില്‍ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമര്‍ശിച്ച്‌ നടത്തിയ പരാമര്‍ശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യു.എസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതെന്ന് സൂചനയുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്‌ഗാനിസ്ഥാനിലേക്കു നീണ്ടത്.

അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടില്‍ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങള്‍ക്കു മുമ്പ് തന്നെ അമേരിക്കന്‍ ചാരക്കണ്ണുകള്‍ കണ്ടെത്തിയിരുന്നു. ”ഈ വീട്ടിലെ ബാല്‍ക്കണിയില്‍ സ്ഥിരമായി നിശ്ചിത സമയങ്ങളില്‍ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തില്‍ നിര്‍ണായകമായത്.

0Shares