
അല്ലു അർജുൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. സുകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ സാമന്ത എത്തുന്നുണ്ട്. സാമന്തയുടെ ഐറ്റം ഡാൻസും ചിത്രത്തിൽ ഉണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ. ഡാൻസിനായി സാമന്ത റെക്കോർഡ് പ്രതിഫലം ആണ് വാങ്ങിച്ചത് എന്നും റിപോർട്ടുകൾ ഉണ്ട്.
തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. എന്നാൽ അടുത്തിടെ ആണ് സാമന്ത-നാഗചൈതന്യയെ വിവാഹ മോചനം നടന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം ശന്തരുബൻ്റെ സംവിധാനത്തില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക.

നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്.
യാ മായ ചേസവേയെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. മനം, അഞ്ചാൻ, കത്തി, തെരി, ജനത ഗാരേജ്, മേഴ്‍സല്‍, മജിലി, നീതാനെ എൻ പൊൻവസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എൻഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.
