Categories
റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ കെ.വി.രാമകൃഷ്ണൻ അന്തരിച്ചു
Trending News





കാഞ്ഞങ്ങാട്: പൈരടുക്കം ഉത്രാടം ഹൗസിലെ റിട്ടയേർഡ് ആർമിഡ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ(API) കെ.വി. രാമകൃഷ്ണൻ അന്തരിച്ചു. 83 വയസ്സായിരുന്നു. 1964ൽ മലബാർ സ്പെഷ്യൽ പോലീസിൽ ചേർന്ന് സേവനം ആരംഭിച്ച അദ്ദേഹം 1965ൽ നാഗാലാൻഡ്, ആസാം, എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1968 ൽ സി.ആർ.പി.എഫിൽ മധ്യപ്രദേശ്, ആസാം, ദുലൈജൻ, നീമ്മച്ച്, ആവലി എന്നിവിടങ്ങളിൽ നായക് ആയി ടിയർ ഗ്യാസ് യൂണിറ്റിൽ ജോലി ചെയ്തു. 1970ൽ കണ്ണൂർ എ.ആറിലേക്കും 1972ൽ കാസർഗോഡ് ലോക്കൽ പോലീസിലും തുടർന്ന് ബേക്കൽ, തലശ്ശേരി, നീലേശ്വരം, രാജപുരം എന്നിവിടങ്ങളിലും ജോലിചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി യുടെയും സി.ഐയുടെയും ക്രൈം ടീമിലും ദീർഘകാലം സേവനമനുഷ്ഠിച്ചു. കൂടാതെ കോഴിക്കോട് ഡി.ഐ.ജി എറണാകുളം എസ്.ജെ. ടി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
Also Read
നിരവധി കേസുകൾ തെളിയിക്കുന്നതിന് തൻ്റെ സർവീസ് കാലയളവിനുള്ളിൽ അവസരം ലഭിച്ചിട്ടുണ്ട്. 1986 -87 കാലത്ത് കണ്ണൂർ, കാസർഗോഡ്, കർണാടക എന്നിവിടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കൊലപാതകം, മോഷണം എന്നീ കേസുകളിലെ പ്രതിയായ റിപ്പർ ചന്ദ്രൻ എന്ന് വിളിക്കുന്ന കരിന്തളം താമസിക്കുന്ന ചന്ദ്രൻ എന്നയാളെ പിടികൂടുന്ന സംഘത്തിലെ പ്രധാന അംഗമായിരുന്നു. കൂടാതെ കാസർഗോഡ് ജില്ലയിലെ പൊയിനാച്ചി എന്ന സ്ഥലത്തെ ഷഹനാസ് ഹംസ എന്ന ആളെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ പിടികൂടുന്ന സംഘത്തിലെ പ്രധാനിയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഥമ പോലീസ് മെഡൽ നേടിയിട്ടുണ്ട്. വിരമിച്ച ശേഷം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെമ്മട്ടം വയൽ യൂണിറ്റിൻ്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്നു. സീനിയർ സിറ്റിസൺ ആദ്യ പ്രസിഡണ്ടായും ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ടി.വി.കോമളവല്ലി മക്കൾ: ടി.വി. സ്മിത മോൾ (ബോംബെ ), ടിവി രാജേഷ് ബാബു (ഡി.കെ.എച്ച്. മോട്ടോർസ് കണ്ണൂർ) മരുമക്കൾ: കെ കെ വത്സരാജ് (മുംബൈ) , പി.ദീപ്തി (കാസറഗോഡ്), സഹോദരങ്ങൾ: പരേതനായ കെ.വി (നാരായണൻ റിട്ടയേർഡ് ആർമി, പോലീസ് ഡ്രൈവർ), കെ.വി.കുഞ്ഞിരാമൻ (റിട്ടയേർഡ് ഓ ആർ, ക്യാപ്റ്റൻ ഇന്ത്യൻ ആർമി), കെ.വി. ദാമോദരൻ ഡൽഹി (എ.എം.സി) കെ.വി. ലക്ഷ്മി (കണ്ണൂർ), കെ. വി.കാർത്യായനി (കാഞ്ഞങ്ങാട്) സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം 17 -9 -2024 ചൊവ്വാഴ്ച.

Sorry, there was a YouTube error.