രേണുകാ സ്വാമി വധക്കേസ്; നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു

  • Post category:national / news
  • Reading time:1 min read
You are currently viewing രേണുകാ സ്വാമി വധക്കേസ്; നടി പവിത്ര ​ഗൗഡ കസ്റ്റഡിയിൽ കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു

ബം​ഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടി പവിത്ര ​ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നാണ് അന്നപൂർണേശ്വരി ന​ഗർ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെ കുറിച്ച് നടി പവിത്ര ​ഗൗഡയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ.

കേസിൽ നടി പവിത്ര ​ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂ​ഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി ഒരു മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദര്‍ശന് അടുപ്പമുണ്ട്. അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. ദര്‍ശൻ്റെ വീട്ടില്‍ വെച്ചാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

0Shares