നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് കൊടി ഉയർന്നു

  • Post category:local news
  • Reading time:1 min read
You are currently viewing നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് കൊടി ഉയർന്നു

കാസർകോട്: രണ്ട് വർഷത്തിലൊരിക്കൽ കഴിച്ച് വരാറുള്ള നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് ഇന്ന് രാവിലെ പതാക ഉയർത്തിയതോടെ തുടക്കമായി. ഉറൂസ് കമ്മിറ്റി പ്രസിഡൻ്റ് ടി.എ.മഹമൂദ് കൽക്കണ്ടി പതാക ഉയർത്തി. നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ ജി.എസ് അബ്ദുൽ റഹ്മാൻ മദനി, മുദരീസ് റഫീഖ് അഹ്സനി ചേളാരി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിന് തുടക്കം കുറിച്ച് കമ്മിറ്റി പ്രസിഡൻ്റ് ടി.എ.മഹമൂദ് കൽക്കണ്ടി പതാക ഉയർത്തുന്നു

ഉറൂസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.എ.നെല്ലിക്കുന്ന് എം. എൽ. എ, സി എച്ച് കുഞ്ഞമ്പു എം. എൽ. എ, നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ, എ.അബ്ദുൽ റഹ്മാൻ, പി. കെ.ഫൈസൽ, യഹ്യ തളങ്കര, അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, എ. എം കടവത്ത് കരുൺ താപ്പ, കടപ്പുറം ക്ഷേത്ര -ഭജന കമ്മിറ്റി ഭാരവാഹികളായ കണ്ണൻ കാരണവർ, മുത്തോ ദി അയത്താർ, കെ.എ.മാധവൻ, മഹേഷൻ, ഗോപാലൻ, ചന്ദ്രബാബു, മാധവൻ കാവു ഗോളി, എൻ.അനിൽകുമാർ, കുമാരൻ കാവു ഗോളി തുടങ്ങിയവരും എൻ.കെ.അബ്ദുൽ റഹ്മാൻ, ഹനീഫ നെല്ലിക്കുന്ന്, എൻ.എ.ഹമീദ്, കട്ടപ്പണി കുഞ്ഞാമദ്, പൂരണം മുഹമ്മദലി, സി.എം അഷ്റഫ്, കരീം സിറ്റി ഗോൾഡ്, അബ്ബാസ് ബീഗം, ബി.കെ ഖാദർ ബി.എം.അഷ്റഫ്, എം എ ലത്തീഫ്, അസീസ് കടപ്പുറം, പി എം.മുനീർ ഹാജി, പി കെ ഫൈസൽ, കരുൺ താപ്പ, എൻ എം സുബൈർ, എ ഹമീദ് ഹാജി, ടി.എ.ഷാഫി, ഷാഫി തെരുവത്ത്, എൻ.എ.ഇക്ബാൽ, മുഹമ്മദ് കട്ടപ്പണി, എം.എ.ഹനീഫ്, സുബൈർ പള്ളിക്കാൽ, അബ്ദു തൈവളപ്പ്,, മുനീർ ബിസ്മില്ല, അബ്ദുൽ റഹ്മാൻ ചക്കര, അബ്ദുൽ റഹ്മാൻ കൊളങ്കര, ഹബീബ് ഹാജി, എൻ, എം മഹ്മൂദ്, ഹമീദ ബദരിയ, അബ്ബാസ് കാസി, താജുദീൻ കോട്ട, റഹീംകേളുവളപ്പ്, ഖമറുദ്ദിൻ തായൽ, ബഷീർ ആർ പി, അബ്ദുൽ റഹ്മാൻ കൊച്ചി, മുഹമ്മദലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

0Shares