]

വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍. നവംബര്‍ 20ന് നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിരുന്നുവെന്നത് വ്യാജപ്രചാരണം മാത്രമാണെന്ന് നയതന്ത്രമാര്‍ഗത്തിലൂടെ ഖത്തര്‍ ഇന്ത്യയെ അറിയിച്ചു.
സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ക്കറിൻ്റെ പങ്കാളിത്തം പിന്‍വലിക്കുമെന്ന് ഇന്ത്യ ഖത്തറിനെ അറിയിച്ചിരുന്നു. ലോകകപ്പിനിടെ സാക്കിര്‍ നായിക് സ്വകാര്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നാണ് ഖത്തര്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. സാക്കിര്‍ നായിക്കിനെ ഖത്തര്‍ ലോകകപ്പ് കാണാന്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ അസോസിയേഷനുകളും ഇന്ത്യന്‍ ആരാധകരും ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട സാക്കിര്‍ നായിക്കിനെ ഇന്ത്യ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ സാക്കിര്‍ നായിക് മലേഷ്യയില്‍ അഭയം പ്രാപിച്ചു. ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സാക്കിര്‍ നായിക്കിന് യു.കെയിലും കാനഡയിലും പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.
