പുടിൻ കടുത്ത രോഗശയ്യയിൽ; വ്യക്തമായ രാഷ്ട്രീയ തീരുമാനങ്ങളോ സൈന്യത്തിലോ വേണ്ടതൊന്നും ചെയ്യുന്നില്ല; റഷ്യയിൽ ഭരണം പ്രതിസന്ധിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing പുടിൻ കടുത്ത രോഗശയ്യയിൽ; വ്യക്തമായ രാഷ്ട്രീയ തീരുമാനങ്ങളോ സൈന്യത്തിലോ വേണ്ടതൊന്നും ചെയ്യുന്നില്ല; റഷ്യയിൽ ഭരണം പ്രതിസന്ധിയിൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് അധികാരത്തിലുള്ള കടിഞ്ഞാൺ ഇളകുന്നു .കാന്‍സര്‍ ചികിത്സയ്ക്കായി പതിവായി ഇടവേള എടുക്കേണ്ടി വരുന്നതിനാൽ ഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്ന് പുടിൻ്റെ മുൻ ബ്രിട്ടീഷ് ചാരൻ ക്രിസ്റ്റഫർ സ്റ്റീലിനെ ഉദ്ധരിച്ച് ബിസ്സിനെസ്സ് ഇൻസൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രെംലിനിൽ ക്രമക്കേടുകളും അരാജകത്വവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഞാൻ മനസിലാക്കുന്നത് ബ്രിട്ടീഷ് ടോക്ക് റേഡിയോ സ്റ്റേഷൻ എൽ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സ്റ്റീൽ പറഞ്ഞു. രോഗബാധിതനായ പുടിനിൽ നിന്ന് വ്യക്തമായ രാഷ്ട്രീയ തീരുമാനങ്ങളോ, സൈന്യത്തിലോ വേണ്ടതൊന്നും ചെയ്യുന്നില്ല. എൻ്റെ അറിവിൽ ഡോക്ടർമാരുടെ ഒരു സംഘം സ്ഥിരമായി അദ്ദേഹത്തോടൊപ്പം ഉണ്ട് സ്റ്റീൽ കൂട്ടിച്ചേർത്തു. ഇത് തീർച്ചയായും ഇപ്പോൾ റഷ്യയുടെ ഭരണത്തിൽ വളരെ ഗുരുതരമായ സ്വാധീനം ചെലുത്തുന്നു.

സ്റ്റീൽ റഷ്യയിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന മുൻ MI6 പ്രവർത്തകനാണ്. മൂന്ന് വർഷത്തോളം ചാര ഏജൻസിയായ റഷ്യ ഡെസ്‌കിൻ്റെ തലവനായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി പുടിന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട രീതി വിലയിരുത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും പുറത്തുവന്നിരുന്നു. പുടിന്‍ കാന്‍സര്‍ ബാധിതനാണന്നും അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗവുമുണ്ട് എന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അടുത്തിടെ നടന്ന ടെലിവിഷൻ പരിപാടികളിൽ പ്രസിഡന്റ് വേദനയും ചഞ്ചലതയും വീർപ്പുമുട്ടലും കാണിക്കുന്നതായി വെളിപ്പെടുത്തിയതിന് ശേഷം കിംവദന്തികൾ ശക്തമായി. ഏപ്രിലിൽ, സ്വതന്ത്ര റഷ്യൻ ഔട്ട്‌ലെറ്റ് പ്രോക്റ്റ് നടത്തിയ അന്വേഷണത്തിൽ പുടിൻ്റെ ഫ്ലൈറ്റ് വിവരങ്ങൾ വെളിപ്പെടുത്തി. ഇതിൽ നിന്നാണ് കഴിഞ്ഞ കുറച്ച് വർഷമായി പുടിന് ഒരു മെഡിക്കൽ പരിവാരം ഉണ്ടെന്നും, വിളിച്ചാൽ വിളിപ്പുറത്തുള്ള ഒരു ഡസനോളം ഡോക്ടർമാർ അദ്ദേഹത്തോടൊപ്പം ഉണ്ടെന്നും കണ്ടെത്തിയത്.

0Shares