
കോഴിക്കോട്: 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാമം എന്ന കുഞ്ഞ് മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെ അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ പിന്നാലെ മുഖ്യമന്ത്രി വീട്ടിലെത്തി. കേരളം കണ്ട വലിയ അവയവ ദാനമാണ് കേരളത്തിന്‍റെ ‘മാലാഖ’ എന്നറിയപ്പെടുന്ന ആലിൻ ഷെറിനിളുടെ സാധിച്ചത്. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ആലിൻ ഷെറിൻ്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുഞ്ഞിനെ കേരളം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന പ്രഖ്യാപനവും നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്തുന്നതാകും സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകളുമായി അൽപ്പസമയം ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
