ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സര്‍വീസ് പൂർണ്ണമായി നിർത്തുന്നു; നിലവില്‍ ഓടുന്നത് കനത്ത നഷ്ടം സഹിച്ചെന്ന് ബസുടമകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സര്‍വീസ് പൂർണ്ണമായി നിർത്തുന്നു; നിലവില്‍ ഓടുന്നത് കനത്ത നഷ്ടം സഹിച്ചെന്ന് ബസുടമകള്‍

കനത്ത സാമ്പത്തിക നഷ്ടത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ബസില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള വരുമാനം പോലും ലഭിക്കാത്ത അവസ്ഥയായി. ദിനംപ്രതിയുള്ള ഇന്ധനവില വര്‍ദ്ധനവ് ഇരട്ടിപ്രഹരമായി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കടക്കെണിയിലാകുമെന്നാണ് ഭൂരിഭാഗം സ്വകാര്യ ബസുടമകളും പറയുന്നത്. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ‘ജി ഫോം’ മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചുപൂട്ടലിനു ശേഷം വളരെ ചെറിയ ശതമാനം സ്വകാര്യ ബസുകള്‍ മാത്രമാണ് സാധാരണ രീതിയില്‍ സര്‍വീസ് പുനഃരാരംഭിച്ചത്.

പല ബസുടമകളും സര്‍വീസ് വളരെപ്പെട്ടെന്നു തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അതേസമയം, കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് നേരത്തെ ബസ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതായി സ്വകാര്യ ബസുടമകള്‍ പറയുന്നു.

ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാക്കും വേതനം കുറച്ചുനല്‍കിയാണ് പല സര്‍വീസുകളും ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് ബസ് സര്‍വീസ് നിര്‍ത്താന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.

0Shares