
കാസര്‍കോട്: കൊറോണ ഭീതിയില്‍ കാരണം ബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞ് കളക്ഷനെ ഗണ്യമായി ബാധിച്ചതിനാല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന് കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റി അറിയിച്ചു.

ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്ക് ഇന്ധനം നിറയ്ക്കാനോ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംഘടനയുടെ അടിയന്തരയോഗം വിലയിരുത്തി. യോഗത്തില്‍ കെ.ഗിരീഷ്, സി.എ മുഹമ്മദ്കുഞ്ഞി, എം.എ അബ്ദുല്ല, താരാനാഥ് മധൂര്‍, കെ.എന്‍ ബാലകൃഷ്ണന്‍, സലീം സര്‍വ്വ, എന്‍.എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
