Categories
articles news

ഇങ്ങിനെയൊക്കെയാണ് കേരളം വ്യത്യസ്തമാകുന്നത്; ജനങ്ങള്‍ക്ക് പുറത്തുള്ളവരുമായുള്ളസമ്പര്‍ക്കം ഒഴിവാക്കാന്‍ ഹോം ഡെലിവറി പദ്ധതിയും എത്തും

ഇത്തരത്തില്‍ വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അത് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending News

കാസർകോട് നിന്നും അജ്മൽ അഷ്കർ എന്ന യുവാവ് കൂടി മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നു; ജൂനിയർ ആർട്ടിസ്റ്റായി തുടക്കം; ഈ അടുത്തിടെ റിലീസായ രണ്ട് സിനിമകളിൽ മുഴനീള കഥാപാത്രമായി തിളങ്ങി; കൂടുതൽ അറിയാം.. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്; കൂടെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും; സംഭവം ഇങ്ങനെ.. കർണാടക RTC ബസ്സിൽ പരിശോധന; മഞ്ചേശ്വരത്ത് എത്തിയപ്പോൾ പ്രതി കുടുങ്ങി; സകലേശ്പുരത്ത് നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്, എക്സൈസ് സംഘം പിടികൂടിയ സംഭവം; കൂടുതൽ അറിയാം..

കേരളത്തിൽ കൊറോണയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പല മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നത് മുതല്‍ രോഗം പടരാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൂടാതെ പരമാവധി ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

അപ്പോഴും പലര്‍ക്കും ഉയര്‍ന്നിരുന്ന ചോദ്യമാണ് വീട്ടില്‍ ഇരുന്നാല്‍ സാധനങ്ങള്‍ എങ്ങനെ കിട്ടും അതിന് പുറത്ത് പോകേണ്ടെ? എന്നാല്‍ ആ ചോദ്യത്തിനും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. ഹോം ഡെലിവറി പദ്ധതി നടത്താന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന നിര്‍ദ്ദേശം. ഇതിലൂടെ ജനങ്ങള്‍ക്ക് പുറത്തുള്ളവരുമായുള്ളസമ്പര്‍ക്കം ഒഴിവാക്കാന്‍ കഴിയും. അതേസമയം, ഇത്തരത്തില്‍ വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അത് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് കൂടാതെ പ്രായമായവരെയും മറ്റ് രോഗികളേയും പരിചരിക്കാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകരെ ഏല്‍പിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ പ്രായമായവരെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ല, മാത്രമല്ല ഡോക്ടര്‍മാര്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ട സ്ഥിതിയുമാണ് ഈ സാഹചര്യത്തിലാണ് പാലിയേറ്റീവ് സംഘത്തെ ഈ ദൗത്യം ഏല്‍പിച്ചിരിക്കുന്നത്. കൊറോണ വ്യാപിച്ച സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മെത്തേഡ് നല്‍കിയിരിക്കുകയാണ്.

അതിനാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ലോഡ് ഷെഡ്ഡിങും പവര്‍ കട്ടും ഇല്ലാതെ വൈദ്യുതി ലഭ്യമാക്കും എന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്. പത്രം, പാല് വിതരണക്കാര്‍ അവരൊക്കെ നല്ല രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പാലിക്കണം. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എല്ലാവരും ഇക്കാര്യം നല്ല പോലെ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest