കോവിഡ് വ്യാപനം; ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ല; കേരളത്തിൽ 12,000 ബസ് ഉടമകള്‍ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് വ്യാപനം; ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ല; കേരളത്തിൽ 12,000 ബസ് ഉടമകള്‍ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു.

അതിനാല്‍ ബസ് ഓടിക്കാന്‍ സാധിക്കില്ല. ഒരു വര്‍ഷത്തേയ്ക്ക് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ബസ് ഉടമകള്‍ സര്‍ക്കാരിന് അപേക്ഷയും നല്‍കി. സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളില്‍ 12000 എണ്ണവും സ്റ്റോപ്പേജിന് അപേക്ഷ നല്‍കി. ബസ് ഉടമകളുടെ വിശദീകരണം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

0Shares